Tuesday 25 February 2014

Main-stream media in Kerala reveals it’s class character by non-talking.

Anoop Varghese Kuriappuram

Kerala’s main stream media showed its real face to the public when it blacked out news on Radia tapes in the infamous 2G scam. Media, both print and visual, were totally silent for 2 days as if nothing had happened. Only after web enabled media as well as social media made this news a breaking one did conventional media was even report the 2G scam in Kerala. It is worth mentioning that it was the media owned by left groups which did a lead telecast on this issue. It was clear that the capitalist interests that fund and pay channels by means of advertisement blocked this news. Media, perceived by many as a fourth estate, is failing to discharge its duty under clutches of capitalist interest.

There was a clear  consensus among talk show hosts to avoid usage of terms having Marxian connotations such as “crony capitalism”, “state funding of private interests”, “appropriation of natural assets” etc. 2G Scam  was showcased as a mere corruption issue emanating from personal greed of some  rather than as a structural issue of capitalism which breeds corruption as its own fodder for growth. Historically, 2G scam has a pertinent role in shaping the 'India Against Corruption' movement and in  the forming of Aam Aadmi Party, which is projected as the sole saviour of India. Problems of capitalism was successfully misinterpreted as problems of democratic governance by media manipulation.

Times are similar now as there is a release of an explosive book – “Holy Hell” by an ex-disciple of famous God woman of Kerala, Amrithanandamayi. The allegations and experiences in the book are of a very serious nature; right wing parties are brushing aside allegations as part of bigger conspiracy.  As an exception, leftist politicians have demanded probe regarding the same. Conglomerate of Amrithanandamayi mutt has always escaped scanner of law enforcers under garb of divinity. The asset size of the same may be that of a Ratna company. There are larger political patrons and industrial captains involved in protecting interests of it as well. It must be noted that their institutions are run as capitalist engines as was made clear during the nursing staff strike in Amrita medical college hospital. The revenues are not taxed nor are they audited as they are run as a charitable trust.

But interesting is the silence of mainstream media in this issue. For a few days the issue was blacked out in mainstream media and when it became a raging topic in alternate media, the reporting started. Reporting was careful enough not to even place a passage of the book in public domain. The reporting was confined to the reporting of reactions of many people on the issue. Larger public are kept on dark on the real allegations and the news soon snowballed into  smoke screen  debate. There is a deliberate silence on the crackdown of people who commented against the Godwoman in social media from people who otherwise projects themself as apostles of free speech.

People of Kerala should see this behaviour with open eyes and use this opportunity to tear the mask of mainstream media which projects itself as independent and truthful. It can be concluded that mainstream media in Kerala, as everywhere,  is a capitalist enterprise which successfully represents interests of owners, investors, sponsors and big media executives. There is no element of public conscience in this business.

Saturday 8 February 2014

മാര്‍ക്സിസവും 'ആം ആദ്മി'യും

ബി. ബിപിൻ
ദില്ലിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ‘ആം ആദ്മി’ പാര്‍ട്ടിയെ ശ്രദ്ധാകേന്ദ്രം ആക്കിയിരിക്കുകയാണ്. കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു പാര്‍ട്ടി വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പ്രവചനങ്ങളെയും കാറ്റില്‍ പറത്തികൊണ്ട് രാജ്യത്തിന്‍റെ തലസ്ഥാനത്ത് അധികാരത്തിലേറിയത് ഒരു ചെറിയ കാര്യമല്ല. ഈ വിജയത്തിന്‍റെ ആവേശം ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി വികസിപ്പിക്കാന്‍ അവര്‍ക്ക് ഇന്ധനമാവേണ്ടാതാണ്. ഈ ദിശയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ‘ആം ആദ്മി’യുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നുമുണ്ട്. വലതുപക്ഷ ശക്തികളെ ‘ആം ആദ്മി’യുടെ കടന്നുവരവ് അലോസരപ്പെടുത്തുന്നുണ്ട്. ‘ആം ആദ്മി’ അജണ്ടയുടെ urban മുഖവും അവരുടെ സംഘടനാപരമായ ശേഷിക്കുറവും ജാതി-മത വോട്ടുബാങ്കുകളിലുള്ള വലതുപക്ഷത്തിന്‍റെ വിശ്വാസവും ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ‘ആം ആദ്മി’യെ വല്ലാതെ ഭയക്കേണ്ടതില്ല എന്ന വിശ്വാസത്തിലേക്ക് അവരെ നയിക്കുന്നുണ്ട്‌. “അധികാരം കിട്ടിക്കഴിയുമ്പോള്‍ ഈ ആവേശമെല്ലാം തണുത്ത് അവരും നമ്മളെപ്പോലെ തന്നെ ആവും” എന്ന് ദീര്‍ഘവീക്ഷണം നടത്തുന്നവരും വലതുപക്ഷത്തു കുറവല്ല. ഇടതുപക്ഷ ‘ആഭിമുഖ്യ’മുള്ള പല ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ‘ആം ആദ്മി’യുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്‌ - മേധാ പാട്കര്‍ ആം ആദ്മിയില്‍ ചേരാന്‍ തീരുമാനിച്ച വിവരം നമ്മള്‍ അറിയുന്നു, മല്ലികാ സാരാഭായ് ആം ആദ്മിയില്‍ ചേര്‍ന്ന് കഴിഞ്ഞു, ഇങ്ങു കേരളത്തില്‍ സാറാ ജോസഫ്‌ ‘ചൂല്’ കൈയ്യിലെടുതിരിക്കുന്നു, എന്‍ പ്രഭാകരന്‍ ആം ആദ്മിയുടെ ഒരു ‘ആം മെംബര്‍’ ആയി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ആം ആദ്മിയോടു മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട് എന്തായിരിക്കണം എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. വ്യത്യസ്ത പ്രതികരണങ്ങള്‍ ഈ വിഷയത്തില്‍ ഇതിനോടകം വന്നുകഴിഞ്ഞിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് പരിശോധിച്ചതിനു ശേഷം തൊഴിലാളി വര്‍ഗത്തിന്‍റെ മുന്നണിപ്പടയായ മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ് പ്രസ്ഥാനം ‘ആം ആദ്മി’യോട് സ്വീകരിക്കേണ്ട ശരിയായ നിലപാട് എന്താണ് എന്ന് വർഗ്ഗപരമായി വിശകലനം ചെയ്യുകയാണ്  ഇവിടെ.

വിശാല ഇടതുപക്ഷ ഭാഷ്യം

വലതുപക്ഷത്തോട്‌ പൂര്‍ണമായും യോജിപ്പില്ല എന്ന കാരണത്താല്‍ ഇടതുപക്ഷം എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ തങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ് ദര്‍ശനവുമായി ഒരു ബന്ധവുമില്ല എന്ന് കാണിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഇന്ന് ‘വിശാല ഇടതുപക്ഷ’മെന്നത്. ഇതുകൊണ്ട് അവര്‍ ഉദ്ധേശിക്കുന്നത് തങ്ങള്‍ വളരെ ഇടുങ്ങിയതും കര്‍ക്കശവും ഉടോപിയനും ആയ മാര്‍ക്സിസ്റ്റ്‌ ദര്‍ശനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അല്ല എന്നും കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ‘democratic, cultured and pragmatic’ ഇടതുപക്ഷത്തിന്‍റെ പ്രയോക്താക്കള്‍ ആണ് എന്നുമാണ് (ഇന്ത്യന്‍ സാഹചര്യത്തില്‍ നല്ല ഒരു ഉദാഹരണം അരുന്ധതി റോയ് ആണെന്ന് തോന്നുന്നു). ഈ വിഭാഗത്തിന്‍റെ പ്രതികരണത്തിന്‍റെ ഏറ്റവും നല്ല ഉദാഹരണം ശ്രീനിവാസന്‍ രമണി ‘ഹിന്ദു’വില്‍ ജനുവരി മൂന്നിന് എഴിതിയ ‘A multi-class urban party’ എന്ന ലേഖനമാണ്. ലേഖനത്തിന്‍റെ ശീര്‍ഷകം തന്നെ അതിന്‍റെ ഉള്ളടക്കം സാമാന്യം നന്നായി വ്യക്തമാക്കുന്നുണ്ട്.

By seeking to mobilize the urban poor on issues related to livelihood and welfare, the party was able to build a multi-class support base, which included many sections of the urban salariat and the lower middle classes. The party’s calling card remains its stress on being anti-establishment…”

അതുകൊണ്ട് തന്നെ ആം ആദ്മിയുടെ ദല്‍ഹിയിലെ വിജയം ഗ്രാമീണ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്നത് ഒരു വെല്ലുവിളി ആണ് എന്ന് വ്യക്തമാക്കുന്നു രമണി.

The AAP’s success in Delhi could possibly be emulated in similar urban pockets elsewhere, where civic concerns and a compact urban community could enable it to attract the different urban classes. But the party would certainly encounter a more difficult challenge as an upstart in most places of the country which are predominantly rural or semi-urban.”

നിയോലിബറല്‍ പരിഷ്കാരങ്ങള്‍ കാരണം വളര്‍ന്ന സാമ്പത്തിക അസന്തുലിതാവസ്ഥയോടും വ്യാപകമായ അഴിമാതിയോടും ഉള്ള ജനരോഷത്താല്‍ ഫലഭൂയിഷ്ട്മായ രാഷ്ട്രീയ മണ്ണിലാണ് ആം ആദ്മിയുടെ വളര്‍ച്ച. കുറേകൂടി സമഗ്രമായ രാഷ്ട്രീയ വീക്ഷണവും സംഘടനാ ശക്തിയും വളര്‍ത്തി എടുത്താല്‍ ആം ആദ്മിക്ക് ഒരു പ്രബലശക്തി ആയി വളരാന്‍ കഴിയും. ഇതിനു ലേഖകന്‍ നിരത്തുന്ന പ്രധാന കാരണം ഇതാണ്:

This is more so because there is a social democratic space in India’s national political spectrum that remains virtually deserted.”

തികഞ്ഞ ഒരു കോര്‍പ്പറേറ്റ് പാര്‍ട്ടി ആയി മാറികഴിഞ്ഞിരിക്കുന്ന കോണ്‍ഗ്രസ്സിനോ വര്‍ഗ്ഗീയ പാര്‍ട്ടി ആയ ബി ജെ പി ക്കോ ഈ ഇടം ഫില്‍ ചെയ്യാനാവില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ഇതിനു കഴിയില്ല എന്നാണ് ലേഖകന്‍റെ വാദം:

The mainstream Left had once succeeded in occupying that space in States like Kerala and West Bengal where it translated its radical rhetoric into purposive welfarism. However, the ideological transformation of the Left from a radical, social democratic force in the 1970-80s to just another variant of “developmentalism” (most pronounced in West Bengal) has led to its political decline.

ഈ വാദം സൂക്ഷ്മമായ പരിഗണന അര്‍ഹിക്കുന്നതാണ്. പാര്‍ട്ടി “ഫാന്‍സ്‌” ആക്രോശിക്കും പോലെ ഇത് മൊത്തം വാസ്തവവിരുദ്ധമാണെന്നും ലേഖകന്‍റെ ഭാവന മാത്രമാണെന്നും വാദിക്കലല്ല എന്‍റെ ഉദ്ദേശം. മറിച്ച് മാര്‍ക്സിസ്റ്റു പാര്‍ട്ടികളുടെ കര്‍ത്തവ്യം എന്താണെന്നും ഇപ്പോള്‍ അവര്‍ക്ക് അതിനു സാധിക്കുന്നില്ല എന്നും ഉള്ള ധ്വനി ആണ് പരിശോധിക്കപ്പെടെണ്ടത്. ഒരു ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ പോലും ‘social democratic’ സ്പേസില്‍ ഇരുന്നുകൊണ്ട് ‘ആം ആദ്മി’ ചെയ്യാന്‍ ഉദ്ധേശിക്കുന്നപോലെ ‘purposive welfarism’ ഉയര്‍ത്തിപ്പിടിക്കുക എന്നത് ഒരു മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റ് പാര്‍ട്ടിയുടെ അജണ്ട അല്ലേയല്ല. ബൂര്‍ഷ്വാ-ജനാധിപത്യ വിപ്ലവം തൊഴിലാളി വര്‍ഗത്തിന് ഗുണകരമാവും വിധം പൂര്‍ണമായി നടപ്പാക്കുക എന്നതും അതിനേ തുടര്‍ന്ന് മൂലധനവുമായുള്ള നേരിട്ടുള്ള വര്‍ഗ്ഗസമരത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ മുന്നണിപ്പട ആയി നിലകൊള്ളുക എന്നതുമാണ്‌ അവയുടെ ചരിത്ര ദൗത്യം. മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് പോലുമുള്ള ‘വിശാല ഇടതുപക്ഷ’ത്തിന്‍റെ അജ്ഞതയാണ് ലേഖകന്‍റെ ഈ വാദം തെളിയിക്കുന്നത്.

ആം ആദ്മിയുടെ ഭാവിയേ കുറിച്ച് ശുഭപ്രതീക്ഷകളും ആയാണ് ലേഖകന്‍ അവസാനിപ്പിക്കുന്നത്:

If the AAP constructs a well developed vision on matters of political economy and even international affairs, it would be able to occupy that vacant, social democratic space in conjunction with other like-minded parties.....  the sooner it comes up with a thoroughgoing vision that places it as a firmly secular, social democratic party and one that suitably addresses the uniqueness of India’s diverse political economy, the better it would be for the party to increase its support base and influence.

വിശാല ഇടതുപക്ഷത്ത് നിന്നുണ്ടായ ഇത്തരം പ്രതികരണങ്ങള്‍ അവരുടെ പ്രത്യയശാസ്ത്രപരമായ പരിമിതികളാണ് നമുക്ക് വ്യക്തമാക്കിത്തരുന്നത്. “A multi class urban party” എന്ന ശീര്‍ഷകം തന്നെ അത്തരം പരിമിതികളിലേക്കും അബദ്ധധാരണകളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ വര്‍ഗ്ഗപരമായ അടിത്തറ തിരയേണ്ടത് അവര്‍ക്ക് വേണ്ടി വോട്ടു രേഖപ്പെടുത്തിയവരുടെ കണക്കുകളിളല്ല എന്നത് ഒരു മാര്‍ക്സിസ്റ്റു ബാലപാഠമാണ്. ഒരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്ത വിധം ലെനിന്‍ ഇത് വ്യക്തമാക്കുന്നുണ്ട്.

The newspaper expresses dissatisfaction at our “hackneyed” division of the bourgeoisie into petty, revolutionary and liberal. There is no doubt, says this organ of the Trudoviks, repeating the usual Menshevik argument, that many petty-bourgeois people voted for the Cadets. Many petty bourgeois, it is true, did vote for the Cadets. But the class character of a party cannot be judged from the fact that certain elements, among others, voted for it at a given moment.” (‘The Bolsheviks and the Petty Bourgeoisie’, Lenin Collected Works, Volume 12).

മാര്‍ക്സിന്‍റെ തന്നെ വര്‍ഗ്ഗവിശകലനങ്ങളിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഇത് പകല്‍ പോലെ വ്യക്തമാവും. ലേഖകന്‍ ചൂണ്ടികാട്ടുന്നത് പോലെ ആം ആദ്മിക്ക് ഒരു “multi class support base” നേടാന്‍ കഴിഞ്ഞു എന്നതുകൊണ്ട്‌ അത് ഒരു മള്‍ട്ടിക്ലാസ്സ് പാര്‍ട്ടി ആവുന്നില്ല. ആം ആദ്മിയുടെ വര്‍ഗ്ഗപരമായ അടിസ്ഥാനം എന്താണ് എന്ന വളരെ പ്രധാനമായ ചോദ്യത്തെ ആം ആദ്മിക്ക് വോട്ടു ചെയ്തവരുടെ കണക്കുകള്‍ നിരത്തി മറക്കാനുള്ള ശ്രമമാണ് ഇവിടെ നാം കാണുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയാല്‍ മാത്രമേ ഇന്ത്യന്‍ ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ ആം ആദ്മിയുടെ ഇന്നത്തെ യഥാര്‍ത്ഥ ‘ഇടം’ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. വിപ്ലവകരമായ വൈരുദ്ധ്യാത്മകതയില്‍ ഊന്നിയുള്ള ജീവിത വീക്ഷണത്തിന്‍റെ അഭാവം കൊണ്ടും അവരുടെ പെറ്റി ബൂര്‍ഷ്വാ ചായവു കൊണ്ടും ഇത്തരത്തിലുള്ള വര്‍ഗ്ഗപരമായ അന്വേഷണങ്ങള്‍ വിശാല ഇടതുപക്ഷത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ ആവില്ല. അതിനാല്‍ തന്നെ ആം ആദ്മിയെ കുറിച്ചുള്ള അവരുടെ പഠനങ്ങള്‍ അവസാനമായി ആരൊക്കെ ആം ആദ്മിക്ക് വോട്ടു ചെയ്തു എന്നും ഇനിയും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ അവര്‍ എന്ത് ചെയ്യണം എന്നും മാത്രം സംസാരിക്കുന്നവ ആയി മാറും. തൊലിപ്പുറത്ത് മാത്രം തട്ടുന്ന ഇത്തരം ‘വിശകലനങ്ങള്‍’ യഥാര്‍ത്ഥ ചോദ്യങ്ങളെ മൂടി വെക്കാന്‍ മാത്രമേ ഉപകരിക്കൂ. മൂലധന നിയന്ത്രിതമായ ഒരു സമൂഹത്തിലെ വര്‍ഗ്ഗ വൈരുധ്യങ്ങള്‍ മുഖവിലക്കെടുക്കണോ ഈ വൈരുധ്യങ്ങളെ വിമോചനത്തിനുള്ള പോരാട്ടത്തിന്‍റെ ഇന്ധനമാക്കണോ ഉദ്ദേശിക്കുന്ന പാര്‍ട്ടിയല്ല ആം ആദ്മി, അതിനാല്‍ തന്നെ വിശാല ഇടതുപക്ഷത്തിനു അവര്‍ ഇന്ത്യയുടെ രക്ഷകര്‍ ആയി കാണപ്പെടുന്നതില്‍ അത്ഭുതമില്ല.

മാര്‍ക്സിസവും ആം ആദ്മിയുടെ വര്‍ഗ്ഗസ്വഭാവവും

വര്‍ഗ്ഗപരമായ നിരീക്ഷണങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടികളില്‍ നിന്നും മാര്‍ക്സിസ്റ്റു ധിഷണാശാലികളില്‍ നിന്നുമാണ്. ഒരു വിപ്ലവ പ്രസ്ഥാനം ചെറിയ സാമൂഹ്യ ചലനങ്ങള്‍ പോലും വര്‍ഗ്ഗപരമായ വിശകലനത്തിന് വിധേയമാക്കേണ്ടതിന്‍റെ ആവശ്യകത ലൂകാച്ച് വ്യക്തമാക്കുന്നുണ്ട്:

Marxist orthodoxy is no guardian of traditions; it is the eternally vigilant prophet proclaiming the relation between the task of the immediate present and the totality of the historical process.” (‘What Is Orthodox Marxism?’ by George Lukacs in “History and Class Consciousness”)

തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ മുന്നണിപ്പടയായ വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് സംഭവവികാസങ്ങളെ “isolated” ആയി കണ്ടുകൊണ്ടു നിരീക്ഷണങ്ങള്‍ നടത്താനോ തീരുമാനങ്ങളില്‍ എത്തിച്ചേരാനോ ആവില്ല; ഇവയെ ചലനാത്മകമായ ചരിത്രത്തിന്‍റെ കാഴ്ചപ്പാടിലൂടെ അടയാളപ്പെടുത്തേണ്ടതുണ്ട്. മാര്‍ക്സിസ്റ്റു വൈരുധ്യാത്മകത നമുക്ക് തരുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളില്‍ ഒന്ന് ഇതുതന്നെയാണ്. സംഭവങ്ങളെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള, ചരിത്രപരമല്ലാത്ത, വൈരുധ്യാത്മകതയില്‍ ഊന്നിയുള്ളതല്ലാത്തല്ലാത്ത ഏതൊരു അന്വേഷണവും, അത് എത്ര തന്നെ സദുദ്ദേശത്തോട് കൂടിയുള്ളതാണെങ്കിലും, നമ്മെ പെറ്റി ബൂര്‍ഷ്വാ നിഗമങ്ങളില്‍ മാത്രമേ എത്തിച്ചേരാന്‍ അനുവദിക്കൂ എന്നതാണ് മാര്‍ക്സിസ്റ്റു പാഠം. ചലനാത്മകമായ ചരിത്രത്തിന്‍റെ ഏറ്റവും വലിയ ഇന്ധനം വിവിധ രൂപങ്ങളിലും വ്യത്യസ്ഥ തീവ്രതയിലും തുടരുന്ന വര്‍ഗ്ഗസമരമാണ്; അതിനാല്‍ ഈ വര്‍ഗ്ഗസമരത്തിന്‍റെ കാഴ്ചപ്പാടിലൂടെ വേണം തൊഴിലാളിവര്‍ഗ്ഗം സംഭവവികാസങ്ങളെ പഠിക്കാന്‍. ‘ആം ആദ്മി’യുടെ വളര്‍ച്ചയും വികാസവും പഠിക്കപ്പെടെണ്ടതും ഇങ്ങനെതന്നെ. അത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആവണം ‘ആം ആദ്മി’യോടുള്ള തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികളുടെ സമീപനം രൂപപ്പെടുത്താന്‍, അല്ലാതെ പാര്‍ളിമെന്‍റെറി ജനാധിപത്യത്തില്‍ അവരുടെ ഭാവി എന്തായിരിക്കും എന്ന പരിഗണന കൊണ്ടാവരുത്. ഇതില്‍ അവസാന വാക്ക് ലെനിന്‍റെതാണ്:

We cannot deal here with the fundamental error of these and all other decisions of the Socialist-Revolutionaries— their failure to analyse the different parties from the class point of view. No tactics worthy of the name can be elaborated without such an analysis.... No, gentlemen. The principle of class struggle is the very foundation of all Social-Democratic teachings and of all Social-Democratic policy.... Our job is not to be sugary to them (the proletariat), but, on the contrary, to teach them, from the Duma platform, to distinguish clearly between the parties and to understand their class roots, which the sly bourgeoisie keep buried deep underground…. That is just what is so criminal about the Menshevik policy in the Duma—they will not, or cannot, tell the people from the Duma platform the whole truth about the class nature of the various parties.” (‘Petty Bourgeois Tactics’, Lenin Collected Works, Vol. 12)

ഇത്രയും കാര്യങ്ങളെ മുന്‍നിര്‍ത്തി വേണം നമ്മള്‍ സി പി ഐ എം ജനറല്‍ സെക്രെട്ടറി പ്രകാശ് കാരാട്ട് ജനുവരി 2 നു ‘ദേശാഭിമാനി’യില്‍ എഴുതിയ “എഎപി: ബദല്‍ സങ്കല്‍പ്പവും യാഥാര്‍ത്ഥൃങ്ങളും” എന്ന ലേഖനത്തെയും മാര്‍ക്സിസ്റ്റു ധിഷണാശാലി പ്രഭാത് പട്നായിക് എഴുതിയ A worrying trend” (Frontline, January 24th) എന്ന പഠനത്തെയും സമീപിക്കാന്‍ [1].

തന്‍റെ ലേഖനത്തിന്‍റെ നല്ല ഒരു ഭാഗം കാരാട്ട് മാറ്റിവെച്ചിരിക്കുന്നത് ‘ആം ആദ്മി’ പാര്‍ട്ടിയും മാര്‍ക്സിസ്റ്റു പാര്‍ട്ടികളുമായുള്ള സമാനതകള്‍ ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടിയാണ്. ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം:

എഎപി അവര്‍ക്കുണ്ടെന്നു അവകാശപ്പെടുന്ന നന്മ, കളങ്കമില്ലാത്ത പ്രതിഛായും അഴിമതി രാഹിത്യവും, അധികാരത്തിന്‍റെ സൗജന്യങ്ങള്‍ സ്വീകരിക്കാത്തതും ജനങ്ങളില്‍ നിന്നും സംഭാവന വഴിയുള്ള ധനസമാഹരണവും ആണ്. ഇതെല്ലം തുടക്കം മുതല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഒഴിച്ചു കൂടാനാവാത്ത രീതികളാണ്.”

ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ഔദ്യോഗിക വസതികള്‍ സ്വീകരിക്കാതെ സാധാരണ വീടുകളില്‍ താമസിക്കുന്നതിനെ ഡല്‍ഹിയിലെ പൗരന്മാര്‍ സ്വാഗതം ചെയ്യുകയുണ്ടായി. പൊതു പദവികള്‍ വഹിച്ച കമ്മ്യൂണിസ്റ്റ്‌ നേതാക്കളാണ് ഈ രീതിക്കും തുടക്കമിട്ടത്.”

ഡല്‍ഹിയില്‍ ലളിത ജീവിതത്തിന്‍റെയും പുത്തന്‍ പൊതുസേവനത്തിന്‍റെയും മാതൃക സൃഷ്ടിക്കാന്‍ എഎപി സര്‍ക്കാര്‍ നടത്തുന്ന ശ്രമം നല്ലത് തന്നെ. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാരുകള്‍ എല്ലയ്പ്പോളും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചവരാണെന്ന കാര്യം മറക്കരുത്.”

ഈ പറഞ്ഞ മൂന്നുകാര്യങ്ങളും ചരിത്രപരമായി ശരിയാണ്, എന്നാല്‍ എഎപി പോലെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി നടത്തുന്ന വിശകലനത്തില്‍ ഈ ശരികള്‍ക്ക്‌ എന്ത് പ്രസക്തി ആണ് ഉള്ളത്? യഥാര്‍ത്ഥത്തില്‍ കാരാട്ട് ചെയ്യേണ്ടിയിരുന്നത് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ‘ലളിതജീവിത’ മാതൃകയും കമ്മ്യൂണിസ്റ്റ്‌ ലളിത ജീവിത മാതൃകയും ആയുള്ള അടിസ്ഥാനപരമായ വ്യത്യാസം ചൂണ്ടിക്കാണിക്കുക എന്നതായിരുന്നു. ഇത് പ്രഭാത്‌ പട്നായക് ഭംഗിയായി ചെയ്യുന്നുണ്ട്:

The Left has never made a point of appealing to the people, even obliquely, to vote for it on the grounds that its leaders’ lifestyles are simple. It has always endeavoured to appeal on the basis of its theory. In fact, the Left would generally consider it duplicitous to obtain people’s support for its theoretical position on the basis of the simplicity of the lifestyles of its leaders. But since the AAP does not articulate any theoretical positions, it bases its appeal entirely by invoking such “moral” considerations; and that is a very different matter.”

മറ്റൊരു കാര്യം കൂടി ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. മാര്‍ക്സിസ്റ്റു പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ജീവിത ലാളിത്യം എന്നുള്ളത് ഒരു വിപ്ലവകാരി ഏതു വിധേനയും പാലിക്കേണ്ട ഒരു ചര്യയൊന്നും അല്ല, ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം മാര്‍ക്സും ഐംഗല്‍സും തന്നെയാണ്. ജീവിതത്തിന്‍റെ ഭൂരിഭാഗവും പട്ടിണിയിലും അവഗണനയിലും തള്ളിനീക്കേണ്ടിവന്ന വ്യക്തിയാണ് മാര്‍ക്സ്. എങ്കിലും ഇടയ്ക്കു മാത്രം സംഭവിക്കുന്ന ധാരാളിത്തത്തിന്‍റെ ഇടവേളകളില്‍ അദ്ദേഹം നല്ല ആര്‍ഭാടമായി തന്നെയാണ് ജീവിച്ചിരുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ വിമോചനത്തിനായി പോരാടുന്ന താന്‍ ഏറ്റവും ദരിദ്രനായ തൊഴിലാളിയെ പോലെ ജീവിക്കണം എന്ന ഗാന്ധിയന്‍ വിഡ്ഢിത്തമൊന്നും മാര്‍ക്സിനെ തൊട്ടുതീണ്ടിയിരുന്നില്ല. തന്‍റെ അച്ഛന്‍റെ തുണിമില്ലുകള്‍ നോക്കി നടത്തിയിരുന്ന ഐംഗല്‍സ് ഒരു തികഞ്ഞ ബ്രിട്ടീഷ്‌ ബൂര്‍ഷ്വാസിയെ പോലെതന്നെയാണ് ജീവിച്ചത്. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളുടെ മുഴുവന്‍ സമയപ്രവര്‍ത്തകരായ സഖാക്കള്‍ ലളിതമായ ജീവിതചര്യ പുലര്‍ത്താന്‍ എന്നും ശ്രമിച്ചിരുന്നു; ഇതിനു കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, തങ്ങളുടെ ജീവിതചിലവിനുള്ള തുക പാര്‍ട്ടി വഹിക്കുന്നതിനാല്‍ പാര്‍ട്ടിക്കുമേല്‍ അമിത സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കാതിരിക്കാന്‍, രണ്ട്, തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ജീവിതാവസ്ഥകള്‍ മനസ്സിലാക്കുന്നതിനും അവരുടെ ഇടയില്‍ വിപ്ലവാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും. ഇത് വളരെ സംക്ഷിപ്തമായി പട്നായക് സൂചിപ്പിക്കുന്നുണ്ട് അദ്ധേഹത്തിന്‍റെ പഠനത്തില്‍:

Left leaders have been renowned for their unostentatious personal lifestyles. But such simplicity, or proximity to the people, is deemed necessary for the Left precisely for understanding their conditions of life, that is, precisely as an aid to intellect, not as a virtue to be prized per se, to the exclusion of any intellectual praxis.”

അടിവരയിട്ട ഭാഗം ഇക്കാര്യം സുവ്യക്തമാക്കുന്നുണ്ട്. ആം ആദ്മി ലാളിത്യത്തിന്‍റെ മറ്റൊരു അടിസ്ഥാനപ്രശ്നം ഈ ലാളിത്യത്തെ സാമ്പത്തിക സമത്വത്തിലേക്കുള്ള ആദ്യ കാല്‍വെപ്പായി അവതരിപ്പിക്കുമ്പോളും അതിനു ആവശ്യമായ കര്‍ക്കശ നടപടികള്‍ മറ്റ് മേഖലകളില്‍ എടുക്കുന്നതിനെ പറ്റി അവര്‍ മിണ്ടുന്നില്ല എന്നതാണ് എന്ന പട്നായകിന്‍റെ വാദം വളരെ പ്രസക്തമാണ്:

Secondly, there is also a case for a simple lifestyle of political leaders (and others) on purely economic grounds, that is, better deployment of public financial resources, and the promotion of an ethos of egalitarianism. But any party that believes in this argument must, by the same token, argue for increasing taxes on the rich, for ignoring the so-called “disincentive effect” that such progressivity in taxation may have on “investment” and “growth”, and for not caring about whether such taxes drive away foreign finance capital. It must, in other words, be a party that stands for all that the pursuit of egalitarianism in the realm of the economy demands; the AAP in public pronouncements has never gone into these questions. Its invoking of an unostentatious lifestyle, in short, has never been intellectually grounded.”

കമ്മ്യൂണിസ്റ്റ്‌ ലാളിത്യവും ‘ആം ആദ്മി’ ലാളിത്യവുമായി സൈദ്ധാന്തികമായിത്തന്നെ വലിയ വ്യത്യാസങ്ങള്‍ ഉണ്ട് എന്നിരിക്കെ, ‘ആം ആദ്മി’ ലാളിത്യം വെറും ഒരു ആവരണമാണ് എന്ന് ആദ്യ നിരീക്ഷണത്തില്‍ തന്നെ വ്യക്തമാണെന്നിരിക്കെ, ഇത്തരം കാര്യങ്ങള്‍ ഒന്നും തന്നെ സ്പര്‍ശിക്കാതെ ആം ആദ്മി ഇന്ന് ചെയ്യുന്നതെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ വളരെ കാലമായി ചെയ്തുകൊണ്ടിരിക്കുന്നതാണ് എന്ന് മാത്രം പറഞ്ഞു വെക്കുക വഴി മാര്‍ക്സിസ്റ്റു പാര്‍ട്ടിയും ‘ആം ആദ്മി’യും തമ്മിലുള്ള വലിയ വ്യത്യാസങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കാരാട്ടിന് ആവുന്നില്ല. മാത്രമല്ല, ഇവ രണ്ടും തമ്മില്‍ വലിയ സാമ്യമുണ്ട്‌ എന്ന അബദ്ധധാരണ പടര്‍ത്താനും ഇത് കാരണമാവും. ഇത് ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അമരക്കാരനില്‍ നിന്ന് ഒരിക്കലും വന്നുകൂടാത്ത ഒരു പിശകാണ്. പാര്‍ട്ടി പത്രത്തില്‍ കാരാട്ടിന്‍റെ ലേഖനം വരുന്നത് വളരെ പ്രധാനപ്പെട്ട സമയത്താണ്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ജനങ്ങളുടെ കൈയ്യടി നേടാനാകുന്ന പദ്ധതികളുമായി എഎപി മുന്നോട്ടു പോകുന്നു, ബൂര്‍ഷ്വാ പത്രങ്ങള്‍ ഇവയെ വാനോളം പുകഴ്ത്തുന്നു, പല ‘ഇടതുപക്ഷ’ എഴുത്തുകാരും ആക്ടിവിസ്റ്റുകളും എഎപിയിലേക്ക് ചേക്കേറുന്നു, ‘ആം ആദ്മി’യുടെ വരവോടെ ഇടതുപക്ഷത്തിന്‍റെ പ്രസക്തി തന്നെ ഇല്ലതായതായി എന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. ഇവയെല്ലാം തൊഴിലാളികളുടെയും മുഴുയന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഇടയില്‍ ആം ആദ്മിയോടുള്ള സമീപനത്തിന്‍റെ കാര്യത്തില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഇടയുള്ളവയാണ്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ കാര്യങ്ങളുടെ നിജസ്ഥിതി തൊഴിലാളിവര്‍ഗ്ഗത്തിന് മുന്നില്‍ കൃത്യമായി അവതരിപ്പിക്കേണ്ട ബാദ്ധൃതയാണ് ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഉള്ളത്. ചരിത്രപരമായ ഭൗതികവാദത്തിലും വൈരുധ്യാത്മകതയിലും അധിഷ്ഠിതമായ മാര്‍ക്സിസ്റ്റു ദര്‍ശനവും ‘പ്രത്യയശാസ്ത്ര മോചിതമായ’ ആം ആദ്മിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒരു അര്‍ത്ഥശങ്കക്കും ഇടയില്ലാത്ത വിധം അക്കമിട്ടു നിരത്തിയാണ് ഇത് ചെയ്യേണ്ടത്. ഒരു മുതലാളിത്ത സമൂഹത്തിന്‍റെ അടിസ്ഥാനപരമായ ഒരു പ്രശ്നത്തിനും ശാശ്വതമായ പരിഹാരം കാണാന്‍ ‘ആം ആദ്മി’ പോലൊരു പാര്‍ട്ടിക്ക് കഴിയില്ല എന്ന് അടിവരയിട്ടു വ്യക്തമാക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഇതിനുശേഷം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ചെയ്യേണ്ട പ്രധാന കാര്യം ‘ആം ആദ്മി’യോടുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമീപനം എന്തായിരിക്കണം എന്ന് വ്യക്തമാക്കുകയാണ്. ഇതിനു എഎപിയുടെ വര്‍ഗ്ഗപരമായ അടിത്തറ എന്താണ് എന്ന് പരിശോധിച്ചേ പറ്റൂ. ചുരുക്കത്തില്‍, തൊഴിലാളിവര്‍ഗ്ഗത്തിന് എഎപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ സൈദ്ധാന്തികമായി അകറ്റുക എന്നതും, ഇതിന്റെ അടിസ്ഥാനത്തില്‍ അവരോടുള്ള വിപ്ലവപ്രസ്ഥാനങ്ങളുടെ സമീപനം പ്രായോഗികമായി നിര്‍വ്വചിക്കുക എന്നതുമാണ്‌ മാര്‍ക്സിസ്റ്റുകാര്‍ ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ സഖാവ് കാരാട്ടിന്‍റെ ലേഖനം ഇത് രണ്ടും ചെയ്യുന്നില്ല, പട്നായക്കിന്‍റെ പഠനം ഇത് ഭാഗികമായേ ചെയ്യുന്നുള്ളൂ.

എഎപിയുടെ കടന്നു വരവിനെ ലേഖനത്തില്‍ പലയിടത്തായി സ്വാഗതം ചെയ്യുന്ന കാരാട്ട് അവരില്‍ കാണുന്ന ഏറ്റവും വലിയ ന്യൂനത നയപരമായ വിഷയങ്ങളില്‍ തങ്ങളുടെ സമീപനം വ്യക്തമാക്കുന്നില്ല എന്നതാണ്.

സമഗ്രമായ നയപരമായ വേദിയെന്തെന്ന് എഎപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നവ ഉദാരനയത്തിനെതിരെ ബദല്‍നയങ്ങള്‍ മുന്നോട്ടു വെക്കാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍ ഈ വിഷയങ്ങളെല്ലാം മൂടിവെക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്..... എന്നിരുന്നാലും വര്‍ഗീയതക്കെതിരായ നിലപാടും ഹിന്ദുത്വ വര്‍ഗീയ അജണ്ടയോടുള്ള എതിര്‍പ്പും എഎപിക്കുണ്ടായിരുന്നില്ല. വര്‍ഗീയതക്കെതിരെ വ്യക്തമായ നിലപാട് എടുക്കാതെ നിലവില്‍ എഎപിക്ക് ബദല്‍ശക്തിയായി തുടരാന്‍ കഴിയുമോ?... അടിസ്ഥാന നയങ്ങളും പദ്ധതികളും അവര്‍ വ്യക്തമാക്കണം. എങ്കില്‍ മാത്രമേ പാര്‍ട്ടിയുടെ സ്വഭാവവും ഏതു ദിശയിലേക്കാണ് പാര്‍ട്ടി പോകുക എന്നതും മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്‌ കഴിയൂ.”

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ത് പറയുന്നു എന്നതിലൂടെ മാത്രമല്ല നമുക്ക് അവരുടെ സ്വഭാവം മനസ്സിലാക്കാന്‍ സാധിക്കുന്നത്, അവര്‍ എന്ത് പറയാന്‍ മടിക്കുന്നു, അല്ലെങ്കില്‍ എന്ത് പറയാതിരിക്കുന്നു എന്നതിലൂടെ കൂടിയാണ്. ആഗോളീകരണത്തെ കുറിച്ചും വര്‍ഗ്ഗീയതയെ കുറിച്ചും എന്തുകൊണ്ടാണ് എഎപി മൗനം അവലംബിക്കുന്നത്? ഈ മൗനത്തെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ മനസ്സിരുത്തി പഠിക്കേണ്ടതാണ്, കാരണം എഎപിയുടെ വര്‍ഗ്ഗസ്വഭാവത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട സൂചനകള്‍ ഈ മൗനത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ മൌനത്തിനു കാരാട്ട് പറയുന്ന കാരണവുമായി വിയോജിക്കാതെ തരമില്ല:

ഈ രാഷ്ട്രീയ പാര്‍ട്ടിക്ക് ചുറ്റുമുള്ള സാമൂഹ്യ അടിത്തറയിലുണ്ടായ വൈരുധ്യം കൊണ്ടായിരിക്കാം ഇത്.”

സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ നിന്നായി ഒരു ഭിന്നജാതീയമായ പിന്തുണ തങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ എഎപി അത് നിലനിര്‍ത്താന്‍ മാത്രമായാണോ നയപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കാത്തത്, അതോ ഇതിനെക്കാള്‍ ആഴമേറിയ മറ്റ് പ്രചോദനങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഒരു ദൃശ്യമാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ എഎപിയുടെ സംസ്ഥാന കണ്‍വീനര്‍ ഉയര്‍ത്തിയ വാദമുഖം ഇവിടെ പ്രധാനമാണ്; അദ്ധേഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഈ പറയുന്ന “ആഗോള” പ്രശ്നങ്ങളിലോ “സൈദ്ധാന്തിക” സമസ്യകളിലോ ഒന്നും ഒരു കാര്യവും ഇല്ല, ജനങ്ങള്‍ക്ക്‌ അവയില്‍ ഒരു താല്‍പര്യവും ഇല്ല, അതുകൊണ്ട് തന്നെ എഎപി ജനങ്ങളുടെ ജീവിതത്തെ “നേരിട്ട്” ബാധിക്കുന്ന പ്രശ്നങ്ങള്‍ ആണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്, അതിന്‍റെ ആവശ്യം മാത്രമേ ഉള്ളു താനും. ഇതേ അഭിപ്രായത്തിന്‍റെ വ്യത്യസ്ഥ ഭാഷ്യങ്ങള്‍ വിവിധ തലത്തിലുള്ള എഎപി നേതാക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ‘ആം ആദ്മി’യുടെ “പ്രത്യയശാസ്ത്ര ജാഡ”യില്ലയ്മയെ എന്‍. പ്രഭാകരനെ പോലെയുള്ളവര്‍ പ്രകീര്‍ത്തിക്കുന്നതായും കാണാം. ഈ സമീപനത്തെ മാര്‍ക്സിസം-ലെനിനിസം വളരെ മുന്‍പ് തന്നെ കൃത്യമായി പഠനവിധേയമാക്കിയിട്ടുണ്ട് എന്നത് ഏതൊക്കെ പെറ്റി ബൂര്‍ഷ്വാ ചിന്തകര്‍ മറന്നാലും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ഒരിക്കലും മറന്നു കൂടാന്‍ പാടില്ലാത്തതാണ്. ഇത് ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്‍റെ അടിസ്ഥാന പരികല്പനയല്ലാതെ മറ്റൊന്നുമല്ല. ഇന്ന് “സാധാരണ” ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം ഭരണത്തിലിരിക്കുന്ന വ്യക്തികളുടെയും പാര്‍ട്ടികളുടെയും പിടിപ്പുകേടും അഴിമതിയും മൂലം മാത്രം ഉണ്ടാവുന്നവയാണെന്നും, ഇവക്കു നമ്മള്‍ ജീവിക്കുന്ന പ്രത്യേക സാമ്പത്തിക-സാമൂഹിക ക്രമവുമായി ഒരു ബന്ധവുമില്ലെന്നും, “നന്മ” നിറഞ്ഞവര്‍ ഭരിക്കുകയും “തിന്മ” തടയാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ ഇവിടെ തേനും പാലും ഒഴുകും എന്നുമുള്ള മിത്ത് നിലനിര്‍ത്തേണ്ടത് ബൂര്‍ഷ്വാസിയുടെ ആവശ്യമാണ്‌. മുതലാളിത്തം നിരന്തരം ഉല്‍പ്പാദിപ്പിക്കുന്ന സാമ്പത്തിക-സാംസ്കാരിക വൈരുദ്ധൃങ്ങളെയും അസമത്വങ്ങളെയും കണ്ടില്ല എന്ന് നടിച്ചു മുന്നോട്ടു പോകാന്‍ ബൂര്‍ഷ്വാസിക്ക് ആവില്ല, കാരണം ഇവ മുതലാളിത്തത്തിന്‍റെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്. അതിനാല്‍ തന്നെ ഇവയെ മോശം ഭരണത്തിന്‍റെ ഉല്‍പ്പന്നങ്ങളായി മാത്രം ചിത്രീകരിക്കേണ്ടത് അത്യാവശ്യമാണ്. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ ഇത് വ്യക്തമാക്കുന്നുണ്ട്:

A part of the bourgeoisie is desirous of redressing social grievances in order to secure the continued existence of the bourgeois society… The socialistic bourgeois want all the advantages of modern social conditions without the struggles and dangers necessarily resulting there from. They desire the existing state of society, minus its revolutionary and disintegrating elements… A second, and more practical, but less systematic, form of this Socialism sought to depreciate every revolutionary movement in the eyes of the working class by showing that no mere political reform, but only a change in the material conditions of existence, in economical relations, could be of any advantage to them. By changes in the material conditions of existence, this form of Socialism, however, by no means understands abolition of the bourgeois relations of production, an abolition that can be affected only by a revolution, but administrative reforms, based on the continued existence of these relations; reforms, therefore, that in no respect affect the relations between capital and labour, but, at the best, lessen the cost, and simplify the administrative work, of bourgeois government.”

ആം ആദ്മി’ ഊന്നിപ്പറയുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടെണ്ടവ തന്നെയാണ്, അത് അഴിമതിയായാലും, കുടിവെള്ളമായാലും, വിദ്യുച്ഛക്തി ആയാലും. എന്നാല്‍ ഇത്തരം പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഭരണപരമായ അനാസ്ഥ മാത്രമാണ് എന്ന് പറയുക വഴി എഎപി തങ്ങളുടെ രാഷ്ട്രീയം ബൂര്‍ഷ്വാപ്രത്യയശാസ്ത്രത്തിന്‍റെ പ്രായോഗികരൂപമാണെന്ന് വ്യക്തമാക്കുന്നു. മുതലാളിത്തത്തിന്‍റെ മൂലധന നിയന്ത്രിതമായ വ്യവസ്ഥക്ക് ഒരു തരത്തിലുള്ള കോട്ടവും തട്ടാതെ, ഭരണപരമായ പരിഷ്കാരങ്ങളും നിയമങ്ങളും മാത്രം വഴി പ്രതിസന്ധികളെ എങ്ങനെ താല്കാലികമായി മൂടിവെക്കാം എന്ന അന്വേഷണം ആണ് ആം ആദ്മി നടത്തുന്നത്. എഎപി സമഗ്രമായ ഒരു പരിപാടി അവതരിപ്പിക്കാന്‍ മടിക്കുന്നെങ്കില്‍ അത് തങ്ങളുടെ പിന്തുണ കുറയ്ക്കും എന്ന ഭയം കൊണ്ടല്ല, മറിച്ചു മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ ഒരുതരത്തിലുള്ള സമഗ്രതയും അവകാശപ്പെടാനില്ലാത്ത ഒരു പരിപാടിയാണ് അവര്‍ക്ക് ഉള്ളത് എന്നത് കൊണ്ടാണ്. ഇവിടെ കാരാട്ട് ഉന്നയിക്കുന്ന വാദം പ്രധാനമാണ്:

സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് എഎപി പറയുന്നു. എന്നാല്‍ ഈ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പതികനയങ്ങളെ കുറിച്ച് എഎപി ഇതുവരെയും മിണ്ടിയിട്ടില്ല.

ഇതുകൊണ്ട് തന്നെയാണ് ഇന്ത്യന്‍ അവസ്ഥയില്‍ ഇടതു-വലതു വകഭേദങ്ങള്‍ പ്രസക്തമല്ല എന്ന നിലപാട് പല എഎപി നേതാക്കളും പ്രകടിപ്പിക്കുന്നത്. അങ്ങനെ, മാര്‍ക്സിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ സോഷ്യലിസ്റ്റ്‌ പാതയില്‍ തന്നെയാണ് എഎപിയുടെ സഞ്ചാരം; ‘ആം ആദ്മി’ അടി മുതല്‍ മുടി വരെ ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തില്‍ മുങ്ങി നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. എഎപി ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പെ 23 വിഷയങ്ങള്‍ അടങ്ങുന്ന തങ്ങളുടെ നയരേഖ പുറത്തിറക്കും എന്ന് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ഈ നയരേഖ ബൂര്‍ഷ്വാ സാമൂഹ്യ വ്യവസ്ഥയുടെ എന്നെന്നേക്കുമുള്ള നിലനില്‍പ്പ്‌ പ്രമാണമായി സ്വീകരിച്ചുകൊണ്ട് ഈ വ്യവസ്ഥക്കുള്ളില്‍ നിന്ന് ഭരണപരമായ മാറ്റങ്ങള്‍ വഴി അധികാരം എങ്ങനെ “ജനങ്ങളിലേക്ക്” എത്തിക്കാം എന്ന് സംസാരിക്കുന്ന എല്ലാം തികഞ്ഞ ഒരു ബൂര്‍ഷ്വാ രേഖ ആയിരിക്കും എന്ന് ഉറപ്പ്. ‘ആം ആദ്മി’യുടെ ഈ ആഘോഷിക്കപ്പെടുന്ന ‘പ്രത്യയശാസ്ത്ര ജാഡ’യില്ലയ്മയെ ലൂക്കാച് നൂറു വര്‍ഷം മുന്‍പെ തന്നെ തുറന്നു കാട്ടിയതാണ്:

For the latter (bourgeoisie), it is a matter of life and death to understand its own system of production in terms of eternally valid categories; it must think of capitalism as being predestined to eternal survival by the eternal laws of nature and reason. Conversely, contradictions that cannot be ignored must be shown to be purely surface phenomena, unrelated to this mode of production.” (George Lukacs in “History and Class Consciousness”)

അതുകൊണ്ട് തന്നെ സമൂഹത്തിന്‍റെ അടിത്തട്ടില്‍ കഴിയുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാവുന്നില്ല എന്ന പ്രശ്നം എഎപിയെ സംബന്ധിച്ചേടുത്തോളം “ആഗോള സിദ്ധാന്ത”ങ്ങളൊന്നും ഇല്ലാതെ ഭരണപരമായി പരിഹരിക്കാവുന്നതെ ഉള്ളൂ. അല്ലാതെ കുടിവെള്ളം പോലുള്ള ഒരു അവശ്യ വസ്തുവിനെ സ്വകാര്യ വില്പ്പനച്ചരക്കാക്കാന്‍ ശ്രമിക്കുന്ന മൂലധനശക്തികളുമായി ഇതിനു ഒരു ബന്ധവുമില്ല. അതിനാല്‍ തന്നെ എന്തിനെയും ഏതിനെയും ചരക്കുവല്‍ക്കരിക്കുകയും അതിന്‍റെ വിപണന സാധ്യത മാത്രം അടിസ്ഥാനമാക്കി അളക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക വ്യവസ്ഥയുമായും ഇതിനു ബന്ധമില്ല. അങ്ങനെയാണെങ്കില്‍ പിന്നെ ഈ ചരക്കുവല്‍ക്കരണത്തിന്‍റെ കാരണമായ മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയുമായോ ഈ വ്യവസ്ഥയെ നിലനിര്‍ത്താന്‍ വേണ്ടി നടക്കുന്ന തൊഴിലാളിവര്‍ഗ്ഗ ചൂഷണവുമായോ ഇതിനു യാതൊരു ബന്ധവുമില്ല എന്ന് പറയേണ്ടതില്ലല്ലോ. അതുകണ്ട് മന്ത്രിമാര്‍ മെട്രോ ട്രയിനില്‍ യാത്ര ചെയ്യുകയും സാധാരണ വീടുകളില്‍ താമസിക്കുകയും വൈദ്യുതി കമ്പനികളെ കണ്ണുരുട്ടി പേടിപ്പിക്കുകയും ചെയ്‌താല്‍ എല്ലാ പ്രശ്നങ്ങളും തീരും. ബൂര്‍ഷ്വാസിക്ക് സമാധാനത്തിനുള്ള വക നല്‍കാനും പെറ്റി ബൂര്‍ഷ്വാസിയുടെ കൈയ്യടി നേടാനും ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് സാധിക്കും; തൊഴിലാളി വര്‍ഗ്ഗത്തെ ആശയക്കുഴപ്പത്തിലാക്കി അവരുടെ കണ്ണുകള്‍ തല്ക്കാലത്തെക്കെങ്കിലും മുതലാളിത്ത ഉല്‍പ്പാദന വ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളിലേക്ക് നീളുന്നില്ല എന്ന് ഉറപ്പു വരുത്താനും ഇവയ്ക്കു ആവും. അതുകൊണ്ടുതന്നെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ‘ആം ആദ്മി’യുടെ ബൂര്‍ഷ്വാവര്‍ഗ്ഗ അടിത്തറ തുറന്നു കാട്ടുകയും മുതലാളിത്തം ഉത്പ്പാതിപ്പിക്കുന്ന വൈരുദ്ധ്യങ്ങളില്‍നിന്നും ഉടലെടുക്കുന്ന ഒരു പ്രശ്നത്തിനുമുള്ള പരിഹാരം കാണാന്‍ അവരുടെ വര്‍ഗ്ഗ അടിസ്ഥാനം അവരെ അനുവദിക്കുകയില്ല എന്നുള്ള മാര്‍ക്സിസ്റ്റു പാഠം ഊന്നിപ്പറയുകയും ചെയ്യേണ്ടതാണ്.

എഎപിയോടുള്ള തൊഴിലാളിവര്‍ഗ്ഗ സമീപനം

എഎപി ഒരു ബൂര്‍ഷ്വാ പ്രസ്ഥാനമാണ് എന്നുള്ള വസ്തുതയില്‍ ഊന്നിക്കൊണ്ട് മാത്രം മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റ് പാര്‍ട്ടികളുടെ അവരോടുള്ള പ്രായോഗിക സമീപനം എന്താവണം എന്ന് നിര്‍ണ്ണയിക്കാനാവില്ല. ബൂര്‍ഷ്വാ-പെറ്റി ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളുമായി ഒരിക്കലും ഒരു വിധത്തിലുള്ള സഖ്യവും തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ ഉണ്ടാക്കിക്കൂടാ എന്നുള്ള വാദം ചരിത്രപരമായ ഭൌതികവാദത്തിന്‍റെയും മാര്‍ക്സിസത്തിന്‍റെ തന്നെയും നിരാസമാണ്. എന്നാല്‍ അത്തരം സഖ്യങ്ങളെ അവ തന്നേക്കാവുന്ന വോട്ടുകളുടേയും സീറ്റുകളുടേയും അടിസ്ഥാനത്തില്‍ മാത്രം സമീപിക്കുന്നത് തികഞ്ഞ വലതുപക്ഷ അവസരവാദമാണ് താനും.

Naïve and quite inexperienced people imagine that the permissibility of compromise in general is sufficient to obliterate any distinction between opportunism, against which we are waging, and must wage, an unremitting struggle, and revolutionary Marxism, or communism. If such people do not yet know that in nature and in society all distinctions are fluid and up to a certain point conventional, nothing can help them but lengthy training, education, enlightenment, and political and everyday experience. In the practical questions that arise in the politics of any particular or specified historical moment, it is important to single out those which display the principal type of intolerable and treacherous compromises, such as embody an opportunism that is fatal to the revolutionary class, and to exert all efforts to explain them and combat them.” (Lenin, “Left Wing Communism – An Infantile Disorder”).

ബൂര്‍ഷ്വാ-പെറ്റി ബൂര്‍ഷ്വാ കക്ഷികളുമായുള്ള ഏതൊരു സഖ്യവും ഒരു വിട്ടുവീഴ്ചയാണ്; തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്‍റെ ഇത്തരം വിട്ടുവീഴ്ചകളുടെ ശരിയും തെറ്റും നിര്‍ണ്ണയിക്കുന്നത് അപ്പോളത്തെ സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക അവസ്ഥയെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വര്‍ഗ്ഗവിശകലനമാണ്. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ മൂലധനവും അദ്ധ്വാനവുമായുള്ള വൈരുദ്ധ്യം കൂടുതല്‍ തീക്ഷ്ണമാക്കാനും അതുവഴി വര്‍ഗ്ഗസമരത്തിന്‍റെ തോത് വര്‍ധിപ്പിക്കാനും ഉതകുന്ന സമീപനം ഏതാണ് എന്നാണ് നാം അന്വേഷിക്കേണ്ടത്. മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റ് പാര്‍ട്ടികളുടെ ലക്ഷ്യങ്ങളായ സോഷ്യലിസ്റ്റ് വിപ്ലവവും തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യവും അവഗണിച്ചു കൊണ്ട്, ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്‍റെ ലാഭനഷ്ട കണക്കുകളുടെ മാത്രം അടിസ്ഥാനത്തില്‍ ചെയ്യുന്ന ഏതൊരു സന്ധിയും വര്‍ഗ്ഗവഞ്ചന മാത്രമാണ്. അതിനാല്‍, ‘ആം ആദ്മി’ പോലെയൊരു ബൂര്‍ഷ്വാ കക്ഷിയോടുള്ള സമീപനത്തെക്കുറിച്ചുള്ള തീരുമാനം, ഇന്ത്യന്‍ ബൂര്‍ഷ്വാജനാധിപത്യം ഇന്നെവിടെ നില്‍ക്കുന്നു എന്ന വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം സാദ്ധ്യമാവുന്ന ഒന്നാണ്.

കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ ഉടലെടുത്ത ദേശീയ പ്രസ്ഥാനത്തിന്‍റെ ബൂര്‍ഷ്വാ സ്വഭാവം വളരെ വ്യക്തമാണ് (ഗാന്ധി ബൂര്‍ഷ്വാസിയുടെ നേതാവാണ്‌ എന്ന ഇ എം എസ്സിന്‍റെ നിരീക്ഷണം ഓര്‍ക്കുക). സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിലേറിയതും ബൂര്‍ഷ്വാ ഭരണകൂടം തന്നെ. ഈ വസ്തുത അവതരിപ്പിക്കുമ്പോള്‍ പലരുടേയും നെറ്റിചുളിയുന്നത്‌ ബൂര്‍ഷ്വാസി എന്നത് വലിയ ഒരു ശകാരപദമാണെന്ന തെറ്റിധാരണ വെച്ച് പുലര്‍ത്തുന്നത് കൊണ്ടാണ്. മാര്‍ക്സിസ്റ്റുകള്‍ അത്തരം ഒരു ധാരണ വെച്ചുപുലര്‍ത്തുന്നവരല്ല; ഫ്യൂഡല്‍ ജീര്‍ണ്ണതയില്‍ നിന്ന് ഒരു സമൂഹത്തിനെ കൈപിടിച്ചുയര്‍ത്താന്‍ മുതലാളിത്തത്തിന്‍റെ വളര്‍ച്ചക്കും തന്മൂലം ഉണ്ടാവുന്ന ബൂര്‍ഷ്വാവിപ്ലവങ്ങള്‍ക്കും തന്നെയേ പറ്റൂ. എഴുപതു വര്‍ഷം മുന്‍പുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍, നൂറ്റാണ്ടുകളായി ഫ്യൂഡല്‍ അന്ധകാരത്തില്‍ കഴിയുന്ന ഒരു ജനതയെ ഈ അടിച്ചമര്‍ത്തലില്‍ നിന്നും മുക്തമാക്കി ആധുനികതയുടെ പാതയിലേക്ക് നയിക്കുക എന്നതായിരുന്നു ബൂര്‍ഷ്വാ ഭരണകൂടത്തിന്‍റെ ചരിത്രപരമായ കടമ. ഇതിനു ഫ്യൂഡലിസത്തിന്‍റെയും ജന്മിത്വത്തിന്‍റെയും എല്ലാതരത്തിലുള്ള സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരിക കെട്ടുപാടുകളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുകയും ബൂര്‍ഷ്വാ ജനാധിപത്യത്തിലൂന്നിക്കൊണ്ട് ഉത്പാദനശക്തികളുടെ പുരോഗതി ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുള്ള ബൂര്‍ഷ്വാവര്‍ഗ്ഗാധിപത്യം തൊഴിലാളിവര്‍ഗ്ഗത്തിനു ഗുണകരം തന്നെയാണ്:

The working class is, therefore, most certainly interested in the broadest, freest and most rapid development of capitalism. The removal of all remnants of the old order which hamper the broad, free and rapid development of capitalism is of absolute advantage to the working class… That is why a bourgeois revolution is in the highest degree advantageous to the proletariat… The more complete, determined, and consistent the bourgeois revolution, the more assured will the proletariat’s struggle be against the bourgeoisie and for socialism.” (Lenin, “Two tactics of Social Democracy in the Democratic Revolution”)

ഫ്യൂഡല്‍ സാമൂഹികഘടനയെ തകര്‍ത്തുകൊണ്ടുള്ള ഒരു ബൂര്‍ഷ്വാമുന്നേറ്റം തൊഴിലാളിവര്‍ഗ്ഗത്തിന് ഗുണകരമാണ് എന്ന വസ്തുത ആഴത്തില്‍ മനസ്സിലാക്കിയത് കൊണ്ടുതന്നെയാണ് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ ഭരണത്തിലേറിയ കേരളത്തില്‍ വലിയ എതിര്‍പ്പുകളെ പോലും വകവെക്കാതെ ഭൂപരിഷ്കരണം പോലുള്ള നടപടികളുമായി പാര്‍ട്ടി മുന്നോട്ടുപോയത്. ഭൂപരിഷ്കരണം ഒരു സോഷ്യലിസ്റ്റ്‌ പരിഷ്കാരമായിരുന്നു എന്ന തെറ്റിദ്ധാരണ ഇടതുപക്ഷത്തുള്ളവര്‍ പോലും വെച്ച്പുലര്‍ത്തുന്നതായി കാണാം; പെറ്റിബൂര്‍ഷ്വാ എഴുത്തുകാരിലും സിനിമയിലും മറ്റും ഈ തെറ്റിദ്ധാരണ വളരെ പ്രബലമാണ്. എന്നാല്‍ ഭൂപരിഷ്കരണം ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ കടയ്ക്കല്‍ കത്തി വെക്കാനും മുതലാളിത്തത്തിന്‍റെ വളര്‍ച്ച വേഗത്തിലാക്കാനും വേണ്ടിയുള്ള ഒരു ബൂര്‍ഷ്വാ നടപടിയാണ്. ബൂര്‍ഷ്വാ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും മൂലധനവും തൊഴിലാളിവര്‍ഗ്ഗവുമായുള്ള വൈരുദ്ധ്യം മൂര്‍ച്ഛിപ്പിക്കാനും അതുവഴി വര്‍ഗ്ഗസമരത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുവാനും ഇത്തരം നടപടികള്‍ ആവശ്യമാണ്‌ എന്ന മാര്‍ക്സിസ്റ്റു തിരിച്ചറിവില്‍ തന്നെയാണ് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ അവ നടപ്പാക്കിയത്:

“… even the complete success of a peasant insurrection, even the redistribution of the whole of the land in favour of the peasants and in accordance with their desires will not destroy capitalism at all, but will, on the contrary, give an impetus to its development and hasten the class disintegration of the peasantry itself .” (Lenin, “Two tactics of Social Democracy in the Democratic Revolution”)

എന്നാല്‍, ബൂര്‍ഷ്വാ പാര്‍ട്ടികള്‍ നേരിട്ട് ഭരണം കൈയ്യാളിയ ഒരിടത്തും ഫ്യൂഡല്‍ വ്യവസ്ഥിതിയെ വേരോടെ പിഴുതെറിയാനുതകുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കപ്പെടുകയുണ്ടായില്ല; പകരം ഫ്യൂഡലിസത്തിന്‍റെ ശേഷിപ്പുകളുമായി സന്ധിയില്‍ ഏര്‍പ്പെടുകയാണ് ഇവിടെയെല്ലാം ബൂര്‍ഷ്വാസി ചെയ്തത്. അതിനാല്‍ തന്നെ ഫ്യൂഡലിസത്തിന്‍റെ രാഷ്ട്രീയ-സാംസ്കാരിക രൂപങ്ങളെ തുടച്ചു നീക്കി ബൂര്‍ഷ്വാ ജനാധിപത്യം അതിന്‍റെ എല്ലാ വ്യാപ്തിയോടും കൂടെ നടപ്പാക്കുന്നതില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാ കക്ഷികള്‍ യാതൊരു താല്‍പര്യവും കാണിച്ചില്ല. ഇത് യാദൃശ്ചികമല്ല:

“… it is to the advantage of the bourgeoisie to rely on certain remnants of the past… It is to the advantage of the bourgeoisie for the bourgeois revolution not to sweep away all remnants of the past too resolutely, but keep some of them, i.e., for this revolution not to be fully consistent, not complete and not to be determined and relentless. Social democrats often express this idea somewhat differently by stating that the bourgeois betrays its own self, that the bourgeois betrays the cause of liberty, that the bourgeois is incapable of being consistently democratic.” (Lenin, “Two tactics of Social Democracy in the Democratic Revolution”)

റാഡിക്കല്‍ ബൂര്‍ഷ്വാസിയുടെ ലക്ഷ്യങ്ങളായ ജനാധിപത്യവും സ്വാതന്ത്ര്യവും ബൂര്‍ഷ്വാസോഷ്യലിസവും നടപ്പാക്കണമെങ്കില്‍ ഫ്യൂഡല്‍ വ്യവസ്ഥയെ പൂര്‍ണ്ണമായും തച്ചുടക്കേണ്ടതുണ്ട്; എന്നാല്‍ ബൂര്‍ഷ്വാ ഭരണകൂടം അവരുടെ തന്നെ ലക്ഷ്യങ്ങളെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ മുതലാളിത്തത്തിന്‍റെ കലര്‍പ്പില്ലാത്ത വളര്‍ച്ചക്ക് അത് കാരണമാവുമെന്നും ഉത്പ്പാദനവ്യവസ്ഥയുടെ വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ കൂടുതല്‍ പ്രകടമാവുമെന്നും അവര്‍ക്കറിയാം. ഫ്യൂഡല്‍ ഭാണ്ഢങ്ങളെല്ലാം ഇറക്കിവെച്ച തൊഴിലാളി വര്‍ഗ്ഗം ഇത്തരം വൈരുദ്ധ്യങ്ങളെ സമീപിക്കുന്നത് ജാതി-മത ചിന്തയുടെയോ വേദങ്ങളുടെയോ പിറകില്‍ ഒളിച്ചിരുന്നുകൊണ്ടായിരിക്കില്ല; വര്‍ഗ്ഗസമരം കൂടുതല്‍ തീവ്രമാക്കിക്കൊണ്ടായിരിക്കും. കേരളം പോലുള്ള പ്രദേശങ്ങളില്‍ ബൂര്‍ഷ്വാസി വര്‍ഗ്ഗപരമായ കാരണങ്ങളാല്‍ ചെയ്യാനറച്ചു നിന്ന ബൂര്‍ഷ്വാ പരിഷ്കാരങ്ങള്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം മുന്‍കൈയ്യെടുത്തു നടപ്പാക്കിയത്കൊണ്ടാണ് ഫ്യൂഡല്‍കാടത്തത്തില്‍ നിന്നും വലിയൊരളവുവരെ നാം കരകയറിയതും വര്‍ഗ്ഗരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണായി ഇവിടം മാറിയതും. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമപ്രദേശങ്ങളും ഇന്നും മുതലാളിത്തപൂര്‍വ്വമായ ജന്മിത്തവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്, ഖാപ് പഞ്ചായത്തുകളുടെയും അഭിമാനഹത്യകളുടെയും വാര്‍ത്തകള്‍ ദിവസേനെയെന്നോണം നാം കേള്‍ക്കുന്നതാണ്. ഫ്യൂഡലിസത്തിന്‍റെ നിഴല്‍ ഇന്ത്യന്‍ സമൂഹത്തിനു മുകളില്‍ നിന്നും മാഞ്ഞുപോകാത്തത്കൊണ്ടും അതിനേ നിലനിര്‍ത്താന്‍ ഇന്ത്യന്‍ യാഥാസ്ഥിതിക ബൂര്‍ഷ്വാസി ശ്രമിക്കുന്നതിനാലും ഫ്യൂഡലിസത്തിന്‍റെ രാഷ്ട്രീയ-സാംസ്കാരിക ജീര്‍ണ്ണതകള്‍ നമ്മുടെ നഗരങ്ങളില്‍ നിന്നുപോലും പൂര്‍ണ്ണമായും നിഷ്കാസിതമായിട്ടില്ല. അതുകൊണ്ട് തന്നെ ആഗോളീകരണത്തിന്‍റെ രൂപത്തില്‍ മുതലാളിത്തത്തിന്‍റെ ഏറ്റവും പുതിയ മുഖം കടന്നു വന്നപ്പോള്‍ അത് ഉത്പ്പാദിപ്പിച്ച വര്ഗ്ഗവൈരുധ്യങ്ങളെയും സ്വത്വപ്രതിസന്ധികളെയും നേരിടാന്‍ ഇന്ത്യ അഭയം പ്രാപിച്ചത് ഇതേ ജീര്‍ണ്ണതകളിലാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെയും ജാതി-സ്വത്വവാദങ്ങളുടെയും ഏറ്റവും പ്രധാനകാരണം ആസുരമായ നവമുതലാളിത്തത്തോടും അത് ഉത്പ്പാദിപ്പിക്കുന്ന സാംസ്കാരിക ബിംബങ്ങളോടുമുള്ള പ്രതികരണത്തിനായി ഒരു ജനത അവരുടെ ഭൂതകാലത്തില്‍ തിരഞ്ഞുതുടങ്ങി എന്നുള്ളതാണ്. ഇത് മാര്‍ക്സിസം സൂചിപ്പിച്ച ഫ്യൂഡല്‍ സോഷ്യലിസത്തിന്‍റെ ഇന്ത്യന്‍ രൂപമാണ്:

The so-called socialists are divided into three categories. The first category consists of adherents of a feudal and patriarchal society which has already been destroyed, and is still daily being destroyed, by big industry and world trade and their creation, bourgeois society. This category concludes, from the evils of the existing society, that feudal and patriarchal society must be restored because it was free of such evils. In one way or the other, all their proposals are directed to this end.” (Engels: “Principles of Communism”)

മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ആശങ്കക്ക് വക നല്‍കുന്ന ഒരു പ്രതികരണമേ അല്ല ഇത്, കാരണം ഫ്യൂഡല്‍ സോഷ്യലിസ്റ്റുകള്‍ ആത്യന്തികമായി പറയുന്നത് ചരിത്രം പിറകോട്ടു പോകണം എന്നാണ്, അത് സംഭവിക്കില്ല എന്നത് മാര്‍ക്സിസ്റ്റുകള്‍ക്ക് എന്ന പോലെ തന്നെ ബൂര്‍ഷ്വാസിക്കും അറിയാം. ബൂര്‍ഷ്വാവ്യവസ്ഥിതിയുടെ സാമ്പത്തികാടിസ്ഥാനത്തെ എതിര്‍ക്കാന്‍ എളുപ്പമല്ല എന്ന് ഫ്യൂഡലിസ്റ്റുകള്‍ക്കും അറിയാം; അതുകൊണ്ട് തന്നെയാണ് സാംസ്കാരിക രംഗത്തു മുതലാളിത്തം ഉയര്‍ത്തുന്ന ബിംബങ്ങളെയെല്ലാം ആര്‍ഷഭാരതപൈതൃകത്തിന്‍റെ പേരില്‍ എതിര്‍ക്കുന്ന ഇക്കൂട്ടര്‍ മുതലാളിത്ത സംബത് വ്യവസ്ഥയുമായും ഉത്പ്പാദനപ്രക്രിയയുമായും എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുന്നത്. ഇതിനു നരേന്ദ്ര മോദിയേക്കാള്‍ നല്ല ഒരു ഉദാഹരണം വേറെ ഇല്ല എന്ന് പറയേണ്ടതില്ലല്ലോ.

അങ്ങനെ, ഇന്ത്യന്‍ വലതുപക്ഷ രാഷ്ട്രീയം ഇന്ന് വര്‍ഗ്ഗപരമായി നിരീക്ഷിച്ചാല്‍ രണ്ടു സംഘങ്ങളായി പിരിഞ്ഞു നില്‍ക്കുന്നതായി കാണാം: ഒന്ന് കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ളതാണ്. മുതലാളിത്തത്തിന്‍റെ വ്യാപകമായ വളര്‍ച്ചക്കുതകുന്ന തരത്തിലുള്ള, തൊഴിലാളിവര്‍ഗ്ഗത്തിനും ഗുണകരമായ, സമൂലമായ ജനാധിപത്യവല്‍ക്കരണം എന്ന ബൂര്‍ഷ്വാലക്ഷ്യത്തെ പണ്ടേ കൈയ്യൊഴിഞ്ഞവരാണ് ഇവര്‍. എവിടെയും എപ്പോഴും ഫ്യൂഡല്‍ ജീര്‍ണ്ണതയുമായും സാംസ്കാരിക ശേഷിപ്പുകളുമായും സന്ധിചെയ്തു കൊണ്ട് ബൂര്‍ഷ്വാ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക ബൂര്‍ഷ്വാസിയുടെ രാഷ്ട്രീയ രൂപമാണ് ഇത്. മുതലാളിത്തത്തിനെതിരെയും ചരക്കുവല്‍ക്കരണത്തിനെതിരേയും പെറ്റി ബൂര്‍ഷ്വാസിക്കിടയില്‍ നിന്നും തൊഴിലാളിവര്‍ഗ്ഗത്തിനിടയില്‍ നിന്നും സ്വാഭാവികമായി ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ ഫ്യൂഡല്‍ ഗൃഹാതുരത്വത്തിന്‍റെ അച്ചില്‍ തളച്ചിടാന്‍ അതീവതല്‍പ്പരരാണ് ഇവര്‍. മറ്റേ അറ്റത് നില്‍ക്കുന്നത് ഫ്യൂഡല്‍ സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയ രൂപമായ ഹിന്ദുത്വകക്ഷികളാണ്. ഫ്യൂഡല്‍ ഉത്പാദനവ്യവസ്ഥിതിയിലേക്കുള്ള മടങ്ങിപ്പോക്ക് ഒരിക്കലും പ്രായോഗികമല്ല എന്ന് നല്ല ബോധ്യമുള്ള ഇവര്‍ സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും ‘വികസനത്തി’ലും ബൂര്‍ഷ്വാസിയുമായി പൂര്‍ണ്ണ വിട്ടുവീഴ്ച്ചക്ക് ഒരുക്കമാണ്. കോര്‍പ്പറേറ്റ് ബൂര്‍ഷ്വാസികളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ബൂര്‍ഷ്വാ കക്ഷികളെപ്പോലും കവച്ചുവെക്കുന്ന ഉത്സാഹമാണ് ഇവര്‍ കാണിക്കുന്നത്. മോദിയുടെ ‘വികസന’ഗീര്‍വ്വാണങ്ങള്‍ ഇതിന്‍റെ ഉദാഹരണങ്ങളാണ്. എന്നാല്‍ മുതലാളിത്തത്തിന്‍റെ സാംസ്കാരിക രൂപങ്ങളോട് ഇവര്‍ സന്ധിയില്ലാസമരം പ്രഖ്യാപിക്കുന്നു. മുതലാളിത്തവ്യവസ്ഥയിലെ സാംസ്കാരിക ‘അധഃപതന’വും ‘മൂല്യ’ച്യുതിയും നേരിടാന്‍ നാം ഭാരത’പൈതൃക’ത്തിലേക്ക് (അതായത് ആധുനികപൂര്‍വ ജീര്‍ണ്ണതയിലേക്ക്) മടങ്ങിയാല്‍ മാത്രം മതി. മുതലാളിത്തത്തിന്‍റെ വൈരുദ്ധ്യങ്ങളില്‍ നിന്നും ഉടലെടുക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് സാങ്കല്‍പ്പികമായ പരിഹാരം നിര്‍ദേശിച്ചു കൊണ്ട് ഈ സംഘം അവരുടെ പിന്തിരിപ്പന്‍ സ്വഭാവം വ്യക്തമാക്കുന്നു. “Entrepreneurship based on Indian values” എന്ന കോര്‍പ്പറേറ്റ് മന്ത്രമാണ് ഇവരുടെ സ്വഭാവം ഏറ്റവും നന്നായി പിടിച്ചെടുക്കുന്നത്. അങ്ങനെ ഫ്യൂഡലിസവുമായി സന്ധിയിലേര്‍പ്പെട്ട പിന്തിരിപ്പന്‍ ബൂര്‍ഷ്വാകക്ഷിയും മുതലാളിത്തത്തെ മുഴുവനായും വരിച്ചു കഴിഞ്ഞിരിക്കുന്ന ഫ്യൂഡല്‍ പിന്തിരിപ്പന്മാരുമാണ് ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടം നിയന്ത്രിക്കുന്നത്‌; ഇവരുമായി വര്‍ഗ്ഗപരമായി താരതമ്യപ്പെടുത്തുമ്പോള്‍ എഎപി എവിടെ നില്‍ക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ പ്രശ്നം.

ആം ആദ്മി” പ്രത്യയശാസ്ത്രത്തിന്‍റെ ബൂര്‍ഷ്വാ അടിസ്ഥാനം നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. എന്നാല്‍ എഎപിയുടെ രാഷ്ട്രീയനീക്കങ്ങളും ഡല്‍ഹിയില്‍ അധികാരത്തിലേറിയതിനു ശേഷമുള്ള അവരുടെ ഭരണപരിഷ്കാരങ്ങളും വിശകലനം ചെയ്‌താല്‍ ഇന്ത്യന്‍ അവസ്ഥയില്‍ അവര്‍ ഇന്ന് വര്‍ഗ്ഗപരമായി റാഡിക്കല്‍ ബൂര്‍ഷ്വാസ്വഭാവങ്ങളാണ് കാണിക്കുന്നത് എന്ന് കാണാവുന്നതാണ്. പാര്‍ലിമെന്റരി ജനാധിപത്യത്തിന്‍റെ ജീര്‍ണ്ണതകളെ അതിനുള്ളില്‍ നിന്നുകൊണ്ട് തന്നെ പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. സാധാരണക്കാരുടെ, തൊഴിലാളികളുടെ അടക്കം, നിത്യജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് ഭരണപരമായ പരിഹാരങ്ങള്‍ കാണാനുള്ള ശ്രമവും ആത്മാര്‍ത്ഥം തന്നെയാണ്. ഏറ്റവും പ്രധാനമായി വര്‍ഗ്ഗീയ കക്ഷികളോടോ മറ്റ് ജാതി-സ്വത്വ കക്ഷികളോടോ ഏതെങ്കിലും തരത്തിലുള്ള മമത ഉള്ളതായി എഎപി സൂചന നല്‍കുന്നുമില്ല. ഡല്‍ഹി തിരഞ്ഞെടുപ്പിനെ ജാതി കാര്‍ഡിന്‍റെ സഹായം കൂടാതെ പ്രശ്നാധിഷ്ടിതമായി നേരിട്ടത് ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിന്തിരിപ്പന്‍ ബൂര്‍ഷ്വാസികളും ഫാസിസത്തോട്‌ മമതപുലര്‍ത്തുന്ന ഫ്യൂഡല്‍ കക്ഷികളും അരങ്ങുവാഴുന്ന ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ പുരോഗമനപരവും വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് ഗുണകരവും ആയ നടപടികളുമായി മുന്നോട്ടുപോകാന്‍ റാഡിക്കല്‍ ബൂര്‍ഷ്വാകക്ഷികള്‍ക്ക് കഴിയും. “അധികാരം ജനങ്ങളിലേക്ക്” എന്ന മുദ്രാവാക്യം കൊണ്ട് എഎപി അര്‍ത്ഥമാക്കുന്നത് ബൂര്‍ഷ്വാജനാധിപത്യത്തിന്‍റെയും ബൂര്‍ഷ്വാസോഷ്യലിസത്തിന്‍റെയും യഥാര്‍ത്ഥ സഫലീകരണമാണ്, ഇത് നേരത്തെ സൂചിപ്പിച്ചതുപോലെ തൊഴിലാളിവര്‍ഗ്ഗത്തിന് അങ്ങേയറ്റം ഗുണകരമാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ നേരിടാന്‍ എഎപിയുടെ ഈ റാഡിക്കല്‍ബൂര്‍ഷ്വാ സ്വഭാവത്തെ എങ്ങനെ ‘ഉപയോഗിക്കാന്‍’ കഴിയും എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരുവശത്ത്, മുതലാളിത്തത്തിനെതിരെ ഉയര്‍ന്നു വരുന്ന എല്ലാതരത്തിലുള്ള പിന്തിരിപ്പന്‍ വാദഗതികളെയും സദാചാര ആക്രോശങ്ങളെയും തുറന്നുകാട്ടേണ്ട സൈദ്ധാന്തികബാധ്യത മാര്‍ക്സിസ്റ്റുകാര്‍ക്കുണ്ട്; ഇതിനോടൊപ്പം തന്നെ ഫ്യൂഡലിസത്തിന്‍റെ സകല സാമ്പത്തിക-സാംസ്കാരിക രൂപങ്ങളെയും തുടച്ചുനീക്കാനുള്ള രാഷ്ട്രീയബാധ്യതയും നമ്മളില്‍ തന്നെ നിക്ഷിപ്തമാണ്. മുതലാളിത്തത്തിനെതിരായുള്ള തൊഴിലാളിവര്‍ഗ്ഗബോധം മാര്‍ക്സിസ്റ്റ് തലത്തിലേക്ക് സൈദ്ധാന്തികവളര്‍ച്ച പ്രാപിക്കാന്‍ ഫ്യൂഡല്‍ ഗൃഹാതുരത്വത്തില്‍ നിന്നുള്ള ഈ മോചനം അത്യാവശ്യമാണ്. മറുവശത്ത്, നവലിബറല്‍ മുതലാളിത്തത്തിന്‍റെ വൈരുദ്ധ്യങ്ങളെ മാര്‍ക്സിസത്തിന്‍റെ ഭാഗത്ത്‌ നിന്നുകൊണ്ട് നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കേണ്ടാതായും ഉണ്ട്. മുതലാളിത്തത്തെ പിഴുതെറിയാന്‍ കെല്‍പ്പുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ വളരേണ്ടത് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് രാഷ്ട്രീയരൂപം കൊടുത്തുകൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാല്‍, മുതലാളിത്തവിരുദ്ധത ഫ്യൂഡല്‍ ഗൃഹാതുരത്വത്തില്‍ മുങ്ങിപ്പോവുന്നില്ല എന്നും അത് മാര്‍ക്സിസ്റ്റ് രീതിയില്‍ പുരോഗമിക്കുന്നു എന്നും നാം ഉറപ്പുവരുത്തണം. ഇതിനു അവശ്യം വേണ്ടുന്ന ബൂര്‍ഷ്വാജനാധിപത്യവല്‍ക്കരണത്തില്‍ എഎപി തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ സഖ്യകക്ഷിയാണ്. എന്നാല്‍ എഎപിക്ക് ഇത് ഒരു അവസാന ലക്ഷ്യമാണ്‌, മാര്‍ക്സിസ്റ്റുകള്‍ക്ക്‌ ഇത് വര്ഗ്ഗസമരത്തിലെ ഒരു ഘട്ടം മാത്രമാണ്. ജാതിമത ശക്തികളെയും പിന്തിരിപ്പന്‍ ബൂര്‍ഷ്വാസിയെയും എതിരിട്ടുകൊണ്ടുള്ള എഎപി രാഷ്ട്രീയത്തിന് യുവാക്കളുടെയും അഭ്യസ്തവിദ്യരുടേയും പിന്തുണ ആര്‍ജിക്കാനായിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ക്ക് ജനാധിപത്യവല്‍ക്കരണത്തിന്‍റെ വാതില്‍ ചെറിയ മട്ടിലെങ്കിലും തുറക്കാനായേക്കും. റാഡിക്കല്‍ ബൂര്‍ഷ്വാസ്വഭാവം നിലനിര്‍ത്തുന്ന കാലം വരെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ക്കും എഎപിക്കും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള മേഖലകള്‍ ഉണ്ട്. ഇത്തരം സഖ്യങ്ങളില്‍ പാര്‍ളിമെന്‍റെറി ജനാധിപത്യത്തിന്‍റെ ഇടുങ്ങിയ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയും മാര്‍ക്സിസ്റ്റു പ്രസ്ഥാനങ്ങളെ നയിക്കാന്‍ പാടില്ല. കാരണം ഈ വിട്ടുവീഴ്ച റാഡിക്കല്‍ ബൂര്‍ഷ്വാസി ബൂര്‍ഷ്വാജനാധിപത്യത്തിലെ പുരോഗമനപരമായ ശക്തിയായി നിലനില്‍ക്കും വരെ മാത്രമേ ഉള്ളു. ‘ആം ആദ്മി’ക്ക് പിന്തിരിപ്പന്‍ നിറം വരുന്നത് രണ്ടു തരത്തില്‍ ആവാം: ഒന്ന്, സാമാന്യം ഭേദപ്പെട്ട നിലയില്‍ ജനാധിപത്യവല്‍ക്കരണവും ബൂര്‍ഷ്വാപുരോഗതിയും നിലവില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ‘ചരിത്രം അവസാനിച്ചു’ എന്ന നിലപാടാണ് എല്ലാ ബൂര്‍ഷ്വാകക്ഷികളും സ്വീകരിക്കാന്‍ പോകുന്നത്. മനുഷ്യരാശിയുടെ അവസാനലക്ഷ്യമായ സമത്വസുന്ദരവും സ്വതന്ത്രവും [2] ആയ സമൂഹം വന്നുകഴിഞ്ഞു എന്ന അവരുടെ അവകാശവാദം അത് ഒരു ബൂര്‍ഷ്വാഏകാധിപത്യമാണ് എന്ന വസ്തുത മറച്ചുവെയ്ക്കും. ഈ ഘട്ടത്തില്‍ സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയായിക്കഴിഞ്ഞ മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയുടെ കാവല്‍ക്കാരായാണ് റാഡിക്കല്‍ ബൂര്‍ഷ്വാസി മാറുക. അപ്പോള്‍ അവര്‍ക്ക് അറുപിന്തിരിപ്പന്‍ സ്വഭാവം കൈവരുകയും അവര്‍ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ മുഖ്യശത്രുക്കളായി മാറുകയും ചെയ്യും. രണ്ട്, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ വിവിധതരം സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി അവര്‍ മെല്ലെ മെല്ലെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാസിയുടെ സ്വഭാവങ്ങള്‍ കാണിച്ചുതുടങ്ങാം; എഎപിക്ക് ‘പ്രത്യയശാസ്ത്രശാഠൃങ്ങള്‍’ ഒന്നും ഇല്ലാത്തതുകൊണ്ട് ഇത് സംഭവിക്കാനുള്ള സാധ്യത വളരേ കൂടുതലാണ്. പിന്തിരിപ്പന്‍ സ്വഭാവം കൈവരും വരെ തൊഴിലാളിവര്‍ഗ്ഗത്തിന് എഎപിയെ ജാനാധിപത്യവല്‍ക്കരണത്തിനായുള്ള സമരത്തില്‍ ഉപയോഗിക്കനാവണം. എന്നാല്‍ ഈ ഘട്ടത്തിലും എഎപിയുടെ ബൂര്‍ഷ്വാ വര്‍ഗ്ഗ അടിസ്ഥാനം നിരന്തരം തുറന്നുകാണിക്കുകയും അവരുടെ രാഷ്ട്രീയത്തിന്‍റെ പൊള്ളത്തരങ്ങള്‍ സൈദ്ധാന്തികമായി തൊഴിലാളിവര്‍ഗ്ഗത്തിന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാനുള്ള ബാധ്യത മാര്‍ക്സിസ്റ്റ്‌ പ്രസ്ഥാനങ്ങല്‍ക്കുണ്ട്. കാരണം എല്ലാ വിട്ടുവീഴ്ചകളും നമുക്ക് തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യത്തിലേക്കും തുടര്‍ന്ന് വര്‍ഗ്ഗരഹിത സമൂഹത്തിലെക്കുമുള്ള വഴികള്‍ മാത്രമാണ്.

For us the issue cannot be the alteration of private property but only its annihilation, not the smoothing over of class antagonism, but the abolition of classes, not the improvement of the existing society but the foundation of a new one.” (Karl Marx, Collected Works, Vol. 10, 280-282).
____________________________

 [1] ഇതെഴുതുമ്പോൾ നല്ല ഭയം എന്നെ ഗ്രസിക്കുന്നുണ്ട് . ഇന്റർനെറ്റിലെ 'പാർട്ടി വിരുദ്ധ' പ്രവർത്തനങ്ങൾ പാർട്ടി 'ഫാൻസി'ന്റെ നിരീക്ഷണത്തിലാണ്. സെക്രട്ടറി പറയുന്നത്  'ഫാൻസി'നെ സംബന്ധിച്ചെടുത്തോളം തൊണ്ടതൊടാതെ വിഴുങ്ങാനുള്ള സൂക്തങ്ങളാണ്; നിർബന്ധമാണെങ്കിൽ അത് മൊഴിമാറ്റം ചെയ്യുകയാവാം. എന്നാൽ അത് വിശകലനം ചെയ്യുന്നത് കൊടിയ വിരുദ്ധതയാണ്. വിമർശനങ്ങളും സ്വയംവിമർശനങ്ങളും പ്രത്യയശാസ്ത്രചർച്ചകളും കൊണ്ട്  മുഖരിതമാവേണ്ട കമ്മ്യൂണിസ്റ്റ്‌ ധിഷണാമണ്ഡലത്തെ ഏറാൻ മൂളികളുടെ വിഹാര കേന്ദ്രമാക്കിയിരിക്കുന്നു ഇക്കൂട്ടർ. ചുരുങ്ങിയപക്ഷം ലെനിനിനെയെങ്കിലും മനസ്സിരുത്തി വായിക്കാൻ ഞാൻ അപേക്ഷിക്കുന്നു:

"The Russian Social-Democrats are already steeled enough in battle not to be perturbed by these pinpricks and to continue, in spite of them, their work of self-criticism and ruthless exposure of their own shortcomings, which will unquestionably and inevitably be overcome as the working-class movement grows". (Lenin, 'One step forward, two steps back')

[2]  ബൂര്‍ഷ്വാവ്യവസ്ഥിതിക്കകത്ത്‌ ഒരു സ്വാതന്ത്യം മാത്രമേ ഉള്ളൂ എന്ന സത്യം അവര്‍ എന്നും മറച്ചു വെക്കും – നിങ്ങള്‍ക്ക് എന്തും വാങ്ങാനുള്ള സ്വാതന്ത്ര്യം. ഒരു ഹോളിവുഡ് സിനിമയിലെ സംഭാഷണശകലം കടമെടുത്താല്‍ It is a free market, it ain’t a free county !”.